ദുബായിൽ നിന്നും രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ് പ്രസ് അനിശ്ചിതമായി വൈകിയതായി റിപ്പോർട്ടുകൾ

Air India Express flight from Dubai to Thiruvananthapuram scheduled to depart in the morning has been indefinitely delayed, reports say

ദുബായ്: ദുബായിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇന്ന് ഡിസംബർ 17 ന് രാവിലെ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ് പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നതായി റിപ്പോർട്ടുകൾ. രാവിലെ 6.05-ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്‌സ് 530 വിമാനമാണ് വൈകുന്നത്.

സ്ത്രീകളും കുട്ടികളും അടക്കമുള്ള 150-ഓളം യാത്രക്കാർ ദുരിതത്തിലായി. അതേസമയം, തിരുവനന്തപുരത്തുനിന്നും എത്തേണ്ട വിമാനം മോശം കാലാവസ്ഥമൂലം റാസൽഖൈമയിൽ ഇറക്കിയെന്നും ഇതിനാലാണ് ദുബായിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് വൈകുന്നതെന്നുമാണ് എയർഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണം. പ്രാദേശികസമയം 11 മണിയോടെ വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ലഭിച്ചിരിക്കുന്ന പുതിയ അറിയിപ്പ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!