ദുബായ്: ദുബായിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇന്ന് ഡിസംബർ 17 ന് രാവിലെ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ് പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നതായി റിപ്പോർട്ടുകൾ. രാവിലെ 6.05-ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 530 വിമാനമാണ് വൈകുന്നത്.
സ്ത്രീകളും കുട്ടികളും അടക്കമുള്ള 150-ഓളം യാത്രക്കാർ ദുരിതത്തിലായി. അതേസമയം, തിരുവനന്തപുരത്തുനിന്നും എത്തേണ്ട വിമാനം മോശം കാലാവസ്ഥമൂലം റാസൽഖൈമയിൽ ഇറക്കിയെന്നും ഇതിനാലാണ് ദുബായിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് വൈകുന്നതെന്നുമാണ് എയർഇന്ത്യ എക്സ്പ്രസിന്റെ വിശദീകരണം. പ്രാദേശികസമയം 11 മണിയോടെ വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ലഭിച്ചിരിക്കുന്ന പുതിയ അറിയിപ്പ്.






