മെട്രോ ബ്ലൂ ലൈൻ നിർമ്മാണം : റാസൽഖോറിൽ ഗതാഗതം വഴിതിരിച്ചുവിടുന്നതായി മുന്നറിയിപ്പ്

Metro Blue Line construction: Warning of traffic diversion in Ras Al Khor

ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോടനുബന്ധിച്ച് റാസ് അൽ ഖോറിൽ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇന്ന് ഡിസംബർ 17 ന് പ്രഖ്യാപിച്ചു.

യൂസ്ഡ് കാർ മാർക്കറ്റിന് സമീപം A15, നാദ് അൽ ഹമർ സ്ട്രീറ്റ് എന്നിവിടങ്ങളിലെ പാതകൾ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണെന്ന് ആർ‌ടി‌എ അറിയിച്ചു. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് നിലവിലെ റോഡ് ഇന്റർസെക്ഷൻറെ ഇരുവശത്തും കൂടുതൽ സമാന്തര പാത ക്രമീകരണം നടത്തുന്നതിനെക്കുറിച്ച് അനുബന്ധ വീഡിയോയിൽ ആർ‌ടി‌എ അറിയിച്ചു.

ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരുന്നതിന് ഗതാഗത അടയാളങ്ങൾ പാലിക്കാനും യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും അതോറിറ്റി താമസക്കാരോട് അഭ്യർത്ഥിച്ചു.2029 സെപ്റ്റംബർ 9-നകം (9.9.2029) പദ്ധതി പൂർത്തീകരിക്കുന്നതിനായി ദുബായ് മെട്രോ ബ്ലൂ ലൈനിൽ 3,500-ലധികം തൊഴിലാളികളും എഞ്ചിനീയർമാരും നിലവിൽ ജോലി ചെയ്യുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!