ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോടനുബന്ധിച്ച് റാസ് അൽ ഖോറിൽ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇന്ന് ഡിസംബർ 17 ന് പ്രഖ്യാപിച്ചു.
യൂസ്ഡ് കാർ മാർക്കറ്റിന് സമീപം A15, നാദ് അൽ ഹമർ സ്ട്രീറ്റ് എന്നിവിടങ്ങളിലെ പാതകൾ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണെന്ന് ആർടിഎ അറിയിച്ചു. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് നിലവിലെ റോഡ് ഇന്റർസെക്ഷൻറെ ഇരുവശത്തും കൂടുതൽ സമാന്തര പാത ക്രമീകരണം നടത്തുന്നതിനെക്കുറിച്ച് അനുബന്ധ വീഡിയോയിൽ ആർടിഎ അറിയിച്ചു.
For smoother mobility, #RTA informs you of traffic diversions coinciding with the start of construction works for the Dubai Metro Blue Line. Lanes at intersection A15 and Nad Al Hamar Street are now closed near the Used Car Market. Parallel lanes will be provided on both sides of…
— RTA (@rta_dubai) December 17, 2025
ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരുന്നതിന് ഗതാഗത അടയാളങ്ങൾ പാലിക്കാനും യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും അതോറിറ്റി താമസക്കാരോട് അഭ്യർത്ഥിച്ചു.2029 സെപ്റ്റംബർ 9-നകം (9.9.2029) പദ്ധതി പൂർത്തീകരിക്കുന്നതിനായി ദുബായ് മെട്രോ ബ്ലൂ ലൈനിൽ 3,500-ലധികം തൊഴിലാളികളും എഞ്ചിനീയർമാരും നിലവിൽ ജോലി ചെയ്യുന്നുണ്ട്.





