യുഎഇ നാളെ മറ്റന്നാളും കനത്ത മഴയ്ക്കും, ഇടിമിന്നലിനും, ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് പ്രവചിച്ചതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിലൂടെ ജനങ്ങൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
അദ്ദേഹം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മേഘങ്ങളുടെ ചലനം കാണിക്കുന്ന ഒരു കാലാവസ്ഥാ ഭൂപടവും, BE READY എന്ന തലക്കെട്ടോടെ മരുഭൂമിയിൽ പെയ്യാനൊരുങ്ങി നിൽക്കുന്ന കാർമേഘങ്ങളുടെ ഒരു വീഡിയോയും അദ്ദേഹം പങ്ക് വെച്ചിട്ടുണ്ട്.
അറേബ്യൻ ഉപദ്വീപിൽ നീങ്ങുന്ന ആഴത്തിലുള്ള ന്യൂനമർദ്ദം കാരണം അടുത്ത കുറച്ച് ദിവസങ്ങളിൽ മഴ, ഇടിമിന്നൽ, ആലിപ്പഴവർഷം, പൊടിക്കാറ്റ്, മാറിവരുന്ന കാറ്റ് എന്നിവ ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) പ്രവചിച്ചിട്ടുണ്ട്.




