ജിദ്ദയിൽ നിന്നും കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്സ് (IX 398) വിമാനം ലാൻഡിംഗ് ഗിയർ തകരാറിലായതിനെത്തുടർന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി.
വിമാനത്തിന്റെ ടയറുകൾ പൊട്ടുകയും ലാൻഡിംഗ് ഗിയർ തകരാറിലാകുകയും ചെയ്തതോടെ കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം കൊച്ചിയിൽ ഇറക്കുകയായിരുന്നു. 160 ഓളം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാരെ വ്യോമമാർഗമോ, റോഡ് മാർഗമമോ കോഴിക്കോട് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്






