കാലാവസ്ഥ മെച്ചപ്പെട്ടതോടെ താൽകാലികമായി അടച്ചിട്ട ദുബായിലേയും അബുദാബിയിലേയും ബീച്ചുകളും പാർക്കുകളും ഇന്ന് ഡിസംബർ 19 വെള്ളിയാഴ്ച്ച വൈകീട്ടോടെ വീണ്ടും തുറന്നതായി ദുബായ് & അബുദാബി മുനിസിപ്പാലിറ്റികൾ അറിയിച്ചു
ബീച്ചുകൾ, പൊതു പാർക്കുകൾ, ഓപ്പൺ എയർ മാർക്കറ്റുകൾ എന്നിവ ഇപ്പോൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. അബുദാബി മുനിസിപ്പാലിറ്റി സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരുന്നത് കണ്ട് പച്ചക്കൊടി കാട്ടിയതിന് തൊട്ടുപിന്നാലെയാണ് ദുബായിലും പാർക്കുകളും ബീച്ചുകളും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
എന്നിരുന്നാലും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നടപടികൾ പാലിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്. അസ്ഥിരകാലാവസ്ഥയെതുടർന്ന് ഇന്നലെ ഡിസംബർ 18 നാണ് പാർക്കുകളും ബീച്ചുകളും താൽക്കാലികമായി അടച്ചിരുന്നത്.





