ഫുജൈറ കനത്ത മഴ തുടരുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു.
വ്യാഴാഴ്‌ച ഉച്ചയോടെ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. മഴയെത്തുടർന്ന് നിയന്ത്രണം വിട്ട വാഹനം റോഡിൽ മറിയുകയായിരുന്നു.
പരുക്കേറ്റ ഡ്രൈവറെ ഫുജൈറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിനെ പരുക്ക് ഗുരുതരമല്ലെന്ന് ഫുജൈറ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രി. സാലിഹ് മുഹമ്മദ് അബ്‌ദുല്ല അൽ ധൻഹാനി അറിയിച്ചു. മഴക്കെടുതി നേരിടാൻ ഫുജൈറയിലുടനീളം പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു






