യുഎഇയിൽ ഇന്ന് തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ പൊതുവെ സ്ഥിരതയുള്ളതും എന്നാൽ വേരിയബിൾ ആയതുമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഭാഗികമായി മേഘാവൃതമായ ആകാശം, രാത്രിയിൽ ഹ്യുമിഡിറ്റി വർദ്ധിക്കൽ, ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യത എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇന്ന് തിങ്കളാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും, ദ്വീപുകളിലും പടിഞ്ഞാറൻ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും, പ്രത്യേകിച്ച് പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഹ്യുമിഡിറ്റി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വടക്കുകിഴക്ക് മുതൽ തെക്കുകിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശും, പകൽ സമയത്ത് ചില സമയങ്ങളിൽ ശക്തിപ്പെടുകയും മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗത കൈവരിക്കുകയും ചെയ്യും.




