യുഎഇയിൽ ശൈത്യകാലം ആരംഭിക്കുകയും താപനില കുറയുകയും ചെയ്യുന്നതിനാൽ, പൊതുജന സുരക്ഷയ്ക്കായി വിറക് കത്തിക്കലും , ഹീറ്റർ ഉപയോഗം എന്നിവയെക്കുറിച്ച് അബുദാബി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സുരക്ഷ നിലനിർത്തുന്നതിനും ദുരുപയോഗം തടയുന്നതിനുമായി വിറക് അല്ലെങ്കിൽ മറ്റ് ചൂടാക്കൽ രീതികൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കരി, വിറക് എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്നതോ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്നതോ ആയ ഏത് ഹീറ്ററും ഉപയോഗിക്കുന്നതിൽ അപകടസാധ്യതകളുണ്ട്. അനുചിതമായ ഉപയോഗത്തിന്റെ അനന്തരഫലങ്ങൾ ഭയാനകമാണ്, കാരണം അത് വീടുകൾക്ക് തീപിടുത്തമോ ശ്വാസംമുട്ടലോ ഉണ്ടാക്കാം.
താഴെ പറയുന്ന കാര്യങ്ങളിൽ ജാഗ്രതയെടുക്കണമെന്നും പോലീസ് പറഞ്ഞു
- വീടിനുള്ളിൽ വിറക് അല്ലെങ്കിൽ കരി ഉപയോഗിച്ച് തീ കത്തിക്കുക
- വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹീറ്ററിന് സമീപം ഉറങ്ങുക
- പ്രത്യേക എക്സ്ഹോസ്റ്റുകൾ നൽകി ശരിയായ വായുസഞ്ചാരം നിലനിർത്താതിരിക്കുക
- വീടിന് പുറത്ത് കത്തിച്ച വിറക് കെടുത്താൻ മറന്ന് പോകരുത്
- ഇലക്ട്രിക് ഹീറ്ററുകളുടെ ശേഷിയും സുരക്ഷയും ഉറപ്പാക്കണം
- ഹീറ്റർ വയറുകൾ ഫ്ലോർ മാറ്റുകൾക്കടിയിൽ വെക്കരുത്
- കുട്ടികളെ ഹീറ്ററുകൾക്ക് ചുറ്റും കളിക്കാൻ അനുവദിക്കരുത്
- ഹീറ്ററിൽ സ്പർശിക്കുക
- തീപിടിക്കുന്ന വസ്തുക്കൾ ഹീറ്ററുമായി സമ്പർക്കം പുലർത്താൻ അനുവദിക്കുക
- സുഗന്ധ ദ്രവ്യങ്ങൾ കത്തിക്കാൻ ഹീറ്റർ ഉപയോഗിക്കുക
- വെള്ളത്തിനടുത്തോ ഈർപ്പമുള്ള സ്ഥലത്തോ ഹീറ്റർ സ്ഥാപിക്കുക
- ഉറങ്ങുമ്പോഴോ വീട്ടിൽനിന്ന് പുറത്ത് പോകുമ്പോഴോ ഹീറ്റർ ഓഫ് ചെയ്യാതിരിക്കുക




