ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും നിർണായക സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഒപ്പുവെച്ചു. ഇരുരാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തികബന്ധം ഗണ്യമായി വർധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും കരാർ സഹായകമാകുമെന്നാണ് വിലയിരുത്തൽ.
പ്രതീക്ഷാനിർഭരവും പരസ്‌പരപ്രയോജനകരവമായത് എന്ന് ഇരുരാജ്യങ്ങളും കരാറിനെ വിശേഷിപ്പിച്ചു. വിപണി പ്രവേശനം വർധിപ്പിക്കാനും നിക്ഷേപ പ്രവാഹങ്ങൾ പ്രോത്സാഹിപ്പിക്കാനും തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്താനും വിവിധ മേഖലകളിലെ വ്യാപാരം, കർഷകർ, സംരംഭകർ, വിദ്യാർഥികൾ, യുവജനങ്ങൾ തുടങ്ങിയ പുതിയ അവസരങ്ങൾ സൃഷ്‌ടിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.




