അബുദാബി : ക്രിസ്മസിനെയും പുതുവർഷത്തെയും വരവേൽക്കേകുയാണ് യുഎഇ. വിപണികൾ സജീവമായി കഴിഞ്ഞു. നക്ഷത്രങ്ങളും, അലങ്കാര വിളക്കുകളും, ക്രിസ്മസ് പാപ്പയുടെ ഡ്രസ്സുകളും ക്രിസ്മസ് ട്രീയും അടക്കം വാങ്ങാനുള്ള തിരക്കിലാണ് ജനം. ക്രിസ്മസ് പുതുവർഷ ആഘോഷങ്ങൾ മനോഹരമാക്കാൻ ലുലു ഹൈപ്പർമാർക്കറ്റുകളിൽ മികച്ച ഓഫറുകളോടെ വിപുലമായ ഉത്പന്നങ്ങളാണ് ഉപഭോക്താകൾക്കായി ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ഉത്പന്നങ്ങൾക്കായി പ്രത്യേകം ഇടം ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
പ്ലം കേക്ക്, ചെറി, ക്രീം തുടങ്ങി വിവിധ രുചികളിലുള്ള കേക്കുകൾ, ചീസ് , ബ്രെഡ് ഉത്പന്നങ്ങൾ, ക്രിസ്മസ് സ്പെഷ്യൽ മീൽസ്, ടർക്കി, താറാവ് വിഭവങ്ങൾ തുടങ്ങി വൈവിധ്യമാർന്ന് ക്രിസ്മസ് വിഭവങ്ങളാണ് ഇത്തവണ ലഭ്യമാക്കിയിരിക്കുന്നത്. വിവിധ വലുപ്പത്തിലുള്ള ക്രിസ്മസ് ട്രീകളുടെയും അലങ്കാര വിളക്കുകളുടെയും മനംകവരുന്ന ശേഖരവുമുണ്ട്. ഫാഷൻ കളക്ഷനുകൾക്കും ഇല്ക്ട്രോണിക്സ് ഹോം അപ്ലെയൻസുകൾക്കും മികച്ച ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ആകർഷകമായ ബാങ്ക് ഓഫറുകളും ലഭ്യമാണ്. ഓൺലൈൻ പർച്ചേസുകൾക്കും മികച്ച കിഴിവുണ്ട്. കൂടാതെ മുസഫ ക്യാപിറ്റൽ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ ക്രിസ്മസ് ട്രീ ഡെക്കറേഷൻ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.






