റാസൽഖൈമയിൽ മഴക്കെടുതിയിൽ മരണപ്പെട്ട മലപ്പുറം നന്നമ്പ്ര തലക്കോട്ട് തൊഡിക സുലൈമാൻ – അസ്മാബി ദമ്പതികളുടെ മകൻ സൽമാൻ ഫാരിസിന്റെ (27) മൃതദേഹം ഇന്ന് തിങ്കളാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകുന്നേരം ഖബറടക്കം നടന്നു
റാസൽഖൈമയിൽ ഇസ്തംബൂൾ ഷവർമ കടയിലെ ജീവനക്കാരനായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു സൽമാൻ.ഈ വർഷം ആദ്യം സൽമാൻ ഫാരിസിന്റെ നിക്കാഹ് കഴിഞ്ഞിരുന്നു. വിവാഹ ചടങ്ങിനും പ്രതിശ്രുത വധുവിനൊപ്പം വിവാഹ ജീവിതം ആരംഭിക്കുന്നതിനും കാത്തിരിക്കുന്നതിനിടെയാണ് ഈ ദാരുണാന്ത്യം സംഭവിക്കുന്നത്.




