പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അറ്റകുറ്റപ്പണികൾ : റാസ് അൽ ഖൈമ ജെബൽ ജെയ്‌സിലെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചു.

Maintenance work due to adverse weather conditions_ All operations at Jebel Jais, Ras Al Khaimah have been temporarily suspended.

ഡിസംബർ 17 നും 19 നും ഇടയിൽ പ്രദേശത്തെ ബാധിച്ച പ്രതികൂല കാലാവസ്ഥയെത്തുടർന്ന് സുരക്ഷാ വിലയിരുത്തലുകളും അറ്റകുറ്റപ്പണികളും നടത്തുന്നതിനായി ജെബൽ ജെയ്‌സ് എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ ഇന്ന് ഡിസംബർ 23 ന് അറിയിച്ചു

അടുത്തിടെ പെയ്ത മഴയിൽ പർവതത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ടെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള അറ്റകുറ്റപ്പണികൾ ആവശ്യമാണെന്നും, മുൻകരുതൽ എന്ന നിലയിൽ, താൽക്കാലിക റോഡ് അടയ്ക്കലും അത്യാവശ്യ അറ്റകുറ്റപ്പണികളും നിലവിൽ നടക്കുന്നുണ്ടെന്ന് ഇന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അധികൃതർ പറഞ്ഞു.

പരിശോധനകളും സുരക്ഷാ വിലയിരുത്തലുകളും നടത്താൻ സ്പെഷ്യലിസ്റ്റ് സംഘങ്ങളെ അനുവദിക്കുന്നതിനായി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജെബൽ ജെയ്‌സിലെ ഒരു പ്രവർത്തനങ്ങളും ഉണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു.

താഴെപറയുന്ന എല്ലാ ആകർഷണങ്ങളും താൽകാലികമായി പ്രവർത്തിക്കില്ല.

• Jais Flight Zipline

• 1484 by Puro

• Red Rock BBQ

• Via Ferrata

• Bear Grylls Explorers Camp

• Yoga sessions at Jais Viewing Deck Park

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!