ഒന്നിലധികം നിയമലംഘനങ്ങൾ വെളിപ്പെട്ടതിനെത്തുടർന്ന് യുഎഇ സെൻട്രൽ ബാങ്ക് (CBUAE) ഓംഡ (Omda) എക്സ്ചേഞ്ചിന് 10 മില്യൺ ദിർഹം പിഴ ചുമത്തുകയും കമ്പനിയെ ഔദ്യോഗിക രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
സെൻട്രൽ ബാങ്കിന്റെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഓർഗനൈസേഷന്റെയും ഡിക്രീറ്റൽ ഫെഡറൽ നിയമത്തിന് അനുസൃതമായും അതിലെ ഭേദഗതികൾ ഉൾപ്പെടെയുള്ളവയുടെ അടിസ്ഥാനത്തിലുമാണ് ഈ നടപടികൾ സ്വീകരിച്ചത്. നിയന്ത്രണ ലംഘനങ്ങളെക്കുറിച്ച് അധികൃതർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഈ നടപടി തങ്ങളുടെ മേൽനോട്ട, നിയന്ത്രണ മാൻഡേറ്റിന്റെ ഭാഗമാണെന്നും, AMLമായും മറ്റ് ആവശ്യകതകളുമായും ബന്ധപ്പെട്ട ഏതെങ്കിലും നിയമങ്ങൾ പാലിക്കാത്തതിന്റെ സൂചനകൾക്കെതിരെ യുഎഇ സെൻട്രൽ ബാങ്ക് കർശനമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും യുഎഇ സെൻട്രൽ ബാങ്ക് പറഞ്ഞു.






