മദ്യപിച്ച് വാഹനമോടിച്ച് രണ്ട് പേരെ പരിക്കേൽപ്പിച്ചതിന് ദുബായിൽ ഏഷ്യൻ പ്രവാസി ഡ്രൈവർക്ക് പബ്ലിക് പ്രോസിക്യൂഷൻ ഇന്നലെ ഡിസംബർ 25 ന് ജയിൽ ശിക്ഷ വിധിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നതിനിടെ ചുവപ്പ് സിഗ്നൽ ഡ്രൈവർ മറികടന്നപ്പോൾ, മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേൽക്കുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിക്കുക, മറ്റുള്ളവർക്ക് ശാരീരിക ഉപദ്രവം ഉണ്ടാക്കുക, ചുവപ്പ് സിഗ്നൽ മറികടന്നതിന്റെ ഫലമായി മറ്റുള്ളവരുടെ സ്വത്തിന് നാശനഷ്ടം വരുത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. യുഎഇയിൽ അടുത്തിടെ പുതുക്കിയ നിയമങ്ങൾ പ്രകാരം, മ യ ക്കുമ രുന്ന് അല്ലെങ്കിൽ സൈ ക്കോ ട്രോപിക് ലഹരിവസ്തുക്കൾ ഉപയോഗിച്ചുള്ള വാഹനമോടിക്കൽ പോലുള്ള നിയമലംഘനങ്ങൾക്ക് 200,000 ദിർഹം വരെ പിഴ ചുമത്താൻ നിയമങ്ങൾ കർശനമാക്കിയിട്ടുണ്ട്.
ആവർത്തിച്ചുള്ള കുറ്റവാളികൾക്ക് തടവും പിഴയും വർദ്ധിക്കും, ഒന്നിലധികം കുറ്റകൃത്യങ്ങൾക്ക് ശേഷം ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും.





