യുഎഇയിൽ ഇന്ന് ഡിസംബർ 26 വെള്ളിയാഴ്ച ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിച്ചിരിക്കുന്നതിനാൽ ചിലയിടങ്ങളിൽ നേരിയ മഴ ലഭിച്ചേക്കാം.
ചില തീരദേശ, ഉൾപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും ശനിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
ഇന്ന് വെള്ളിയാഴ്ച അബുദാബിയിൽ താപനില 17°C വരെയും ഷാർജയിൽ 18°C വരെയും ദുബായിൽ 19°C വരെയും കുറയും. അബുദാബിയിലും ഷാർജയിലും പരമാവധി 24°C ആയിരിക്കും, ദുബായിൽ പരമാവധി താപനില 26°C ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസംബർ 25 മുതൽ 29 വരെയുള്ള കാലയളവിൽ യുഎഇയിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ള മിതമായ കാലാവസ്ഥയായിരിക്കുമെന്ന് എൻസിഎം നേരത്തെ പ്രവചിച്ചിരുന്നു.






