ദുബായിലെ ഷോപ്പിൽ നിന്നും ലാപ്‌ടോപ്പ് മോഷ്ടിച്ചയാൾക്ക് ജയിൽശിക്ഷയും നാടുകടത്തലും

Man sentenced to prison and deportation for stealing laptop from Dubai shop

ദുബായ്: ദുബായിലെ ഒരു പ്രമുഖ റീട്ടെയിൽ സ്റ്റോറിൽ നിന്ന് ഏകദേശം 3,000 ദിർഹം വിലമതിക്കുന്ന ലാപ്‌ടോപ്പ് മോഷ്ടിച്ചതിന് ദുബായ് കോടതി ഒരു ഏഷ്യൻ പൗരനെ ഒരു മാസത്തെ തടവിന് ശിക്ഷിക്കുകയും നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.

ഷോപ്പിൽ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ജീവനക്കാർ തിരക്കിലായിരുന്ന സമയം മുതലെടുത്ത് ഇയാൾ ഇലക്ട്രോണിക്സ് വിഭാഗത്തിലേക്ക് പോയി, ഒരു ലാപ്ടോപ്പിൽ നിന്ന് സുരക്ഷാ ടാഗ് നീക്കം ചെയ്ത് ലാപ്ടോപ്പ് കൈക്കലാക്കി കടന്നു കളയുകയായിരുന്നു.

രണ്ട് ദിവസത്തിന് ശേഷം,ഒരു സുരക്ഷാ സൂപ്പർവൈസർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മോഷണം തിരിച്ചറിയുകയുമായിരുന്നു.പിന്നീട് പോലീസിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!