കുവൈറ്റ് – കൊച്ചി വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം : കൊടുങ്ങല്ലൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം

Kodungallur native dies after falling ill during Kuwait-Kochi flight

ഒമാൻ എയർവേയ്‌സിലൂടെ കുവൈത്തിൽ നിന്ന് മസ്കറ്റ് വഴി കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കൊടുങ്ങല്ലൂർ സ്വദേശി മരണപ്പെട്ടു. കൊടുങ്ങല്ലൂർ കാവിൽക്കടവ് സ്വദേശിയായ കുവൈത്ത് പ്രവാസി മെജോ സി. വർഗീസ് (50) ആണ് മരണപ്പെട്ടത്.

ഡിസംബർ 25 യിരുന്നു ദാരുണമായ ഈ സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് മസ്കറ്റ് എയർപോർട്ടിലെ കിംസ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭൗതികശരീരം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാര്യ: മിഥുന. കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!