ഒമാനിൽ വാഹനാപകടം : ഒരു മലയാളിയും 3 ഒമാൻ സ്വദേശികളും ഉൾപ്പെടെ 4 പേർക്ക് ദാരുണാന്ത്യം : 3 പേർക്ക് ഗുരുതര പരിക്ക്

Road accident in Oman_ 4 people, including a Malayali and 3 Omanis, tragically died_ 3 people seriously injured

ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ നാല് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു‌. മലപ്പുറം ചേളാരി സ്വദേശി അഫ്‌സൽ (40) ആണ് മരിച്ചത്.

ഇന്നലെ ഞായറാഴ്‌ച രാത്രി 9 മണിയോടെയായിരുന്നു അപകടം. റുസ്താഖിൽ നിന്ന് ഇബ്രിയിലേക്ക് പോകുന്ന വഴിയിൽ വച്ച് ഒമാനി കുടുംബം സഞ്ചരിച്ച വാഹനവുമായി അഫ്‌സൽ സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച മറ്റു മൂന്ന് പേർ ഒമാൻ സ്വദേശികളാണ്.
വാഹനാപകടത്തെ തുടർന്ന് നാല് പേർ മരിച്ചതായും പരുക്കേറ്റ മൂന്ന് പേരെ റുസ്താഖ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും ഇവർക്ക് ചികിത്സ ലഭ്യമാക്കിവരികയാണെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!