2026 ലെ പുതുവത്സരാഘോഷത്തിനായി ദുബായ് ഒരുങ്ങുന്നു. താമസക്കാരെയും വിനോദസഞ്ചാരികളെയും അമ്പരപ്പിക്കുന്നതിനായി വിവിധ ആകർഷണങ്ങളായ വെടിക്കെട്ടുകളും ഡ്രോൺ ഷോകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
പുതുവത്സരാഘോഷങ്ങളുടെ ആവേശം കണക്കിലെടുത്ത്, അവധിക്കാല പദ്ധതികൾക്ക് കൂടുതൽ അനുയോജ്യമായ രീതിയിൽ 2025 ഡിസംബർ 31 നും 2026 ജനുവരി 1 നും ദുബായ് മുനിസിപ്പാലിറ്റി തങ്ങളുടെ പൊതു പാർക്കുകളുടെയും വിനോദ സൗകര്യങ്ങളുടെയും പ്രവൃത്തി സമയം ക്രമീകരിച്ചിട്ടുണ്ട്.
- Al Safa and Zabeel Park : രാവിലെ 8 മുതൽ പുലർച്ചെ 1 വരെ
- Creek Park and Mushrif National Park: രാവിലെ 8 മുതൽ അർദ്ധരാത്രി വരെ
- Al Mamzar Park: രാവിലെ 6 മുതൽ അർദ്ധരാത്രി വരെ
- Children’s City : രാവിലെ 9 മുതൽ രാത്രി 8 വരെ
- Residential parks and plazas: രാവിലെ 8 മുതൽ അർദ്ധരാത്രി വരെ
- Quranic Park: രാവിലെ 8 മുതൽ അർദ്ധരാത്രി വരെ; ഗുഹയും ഗ്ലാസ് ഹൗസും: രാവിലെ 9 മുതൽ രാത്രി 8:30 വരെ
- Dubai Frame: രാവിലെ 8 മുതൽ രാത്രി 9 വരെ. ഈ വർഷം ദുബായ് ഫ്രെയിമിന്റെ പുതുവത്സരാഘോഷങ്ങളിൽ വാർഷിക വെടിക്കെട്ടിന് പുറമേ ഡ്രോൺ ഷോകളും ഉൾപ്പെടും.
- Lake Parks: 2025 ഡിസംബർ 31 ബുധനാഴ്ച രാവിലെ 8 മുതൽ പുലർച്ചെ 1 വരെ.
Leem Lake Park – Hatta, Al Wadi Park – Hatta, Ghadeer Al Tair Pond Park, Al Barsha Pond Park, Al Twar Pond Park, Al Nahda Pond Park, Al Khawaneej Pond Park, Al Warqa Third Park 1, Umm Suqeim Park, Al Khazan Park, Al Satwa Park, Al Quoz Park 1.





