പേ ഡേ സെയിൽ : കുറഞ്ഞ നിരക്കിൽ ആഭ്യന്തര, രാജ്യാന്തര വിമാനടിക്കറ്റുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

Pay Day Sale: Air India Express with domestic and international airlines at low fares

കുറഞ്ഞ നിരക്കിൽ ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്ന പേ ഡേ സെയിലുമായി എയർ ഇന്ത്യ എക്‌സ്പ്രസ്.

ആഭ്യന്തര യാത്രയ്ക്ക് 1950 രൂപ (80 ദിർഹം), രാജ്യാന്തര യാത്രയ്ക്ക് 5355 രൂപ (240 ദിർഹം) മുതലാണ് കുറഞ്ഞ നിരക്ക്. ജനുവരി ഒന്നുവരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം

ഈ ടിക്കറ്റ് ഉപയോഗിച്ച് ജനുവരി 15 മുതൽ ഏപ്രിൽ 30 വരെ യുഎഇ, ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്‌ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാം. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!