കേരള മുസ്ലിം ജമാഅത്ത് – കേരളയാത്ര : നാളെ ജനുവരി ഒന്നിന് കാസർകോട്ട് തുടക്കം : കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ യാത്രാനായകൻ

Kerala Muslim Jamaat - Kerala Yatra_ Tomorrow, January 1st_ Kasaragod begins_ Kanthapuram AP Abubacker Musliyar is the leader of the journey

കോഴിക്കോട് : കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയത്രക്ക് നാളെജനുവരി 1 വ്യാഴം കാസർകോട്ട് തുടക്കം കുറിക്കും.
കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് യാത്രാ നായകൻ.സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി എന്നിവർ ഉപനായകരാണ്.
മനുഷ്യർക്കൊപ്പം എന്നതാണ് കേരള യാത്ര ഉയർത്തിപ്പിടിക്കുന്ന സന്ദേശം. യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും. അനുബന്ധമായി ജനുവരി ആറിന് തമിഴ്‌നാട്ടിലെ നീലഗിരിയിൽ സ്‌നേഹയാത്രയും നടക്കും. ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്. സംഘ ശക്തിയും ആവേശവും പ്രകടമാക്കി ബഹുജന പ്രസ്ഥാനമായ കേരള മുസ്‌ലിം ജമാഅത്താണ് കേരളയാത്ര സംഘടിപ്പിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!