യുഎഇയിൽ പുതുക്കിയ സിവിൽ ട്രാൻസാക്ഷൻസ് നിയമം പുറപ്പെടുവിച്ച പുതിയ ഫെഡറൽ ഡിക്രി നിയമപ്രകാരം യുഎഇ നിയമപരമായ പക്വതയുടെ പ്രായം 21 ൽ നിന്ന് 18 ആയി കുറച്ചു.
ഈ നിയമം സാമ്പത്തിക കാര്യങ്ങളിൽ രക്ഷാകർതൃത്വത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായവും പരിഷ്കരണം ഭേദഗതി ചെയ്യുന്നു, 18 വയസ്സ് പ്രായമുള്ള വ്യക്തികൾക്ക് അവരുടെ ആസ്തികൾ കൈകാര്യം ചെയ്യാൻ അനുവദിക്കും.
യുഎഇയിൽ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കാൻ അല്ലെങ്കിൽ ട്രേഡ് ലൈസൻസിൽ പേര് ചേർക്കാൻ, ബാങ്കിങ് രേഖകളിൽ ഒപ്പിടാനുമുള്ള നിയമപരമായ പ്രായം ഇനി 18 ആയിരിക്കും. ഇത് ഇന്ന് 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
അതേസമയം 15 വയസ്സ് പ്രായമുള്ളവർക്ക് അവരുടെ സ്വത്ത് കൈകാര്യം ചെയ്യാനുള്ള അനുമതിക്ക് അപേക്ഷിക്കാൻ അനുവദിക്കും. യുവാക്കളെ ശാക്തീകരിക്കുന്നതിനും സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിനും നിയമപരമായ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ മാറ്റങ്ങൾ.





