യുഎഇയിൽ ഇന്ന് വെള്ളിയാഴ്ച പൊതുവെ തണുത്തതുമായ ശൈത്യകാല കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു, ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും താപനിലയിൽ നേരിയ വർധനവുണ്ടാകുമെന്നും NCM അറിയിച്ചു.
തീരദേശ, ദ്വീപ് പ്രദേശങ്ങളിൽ പകൽസമയത്തെ താപനില 20°C നും 25°C നും ഇടയിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ഉൾനാടൻ പ്രദേശങ്ങളിൽ 26°C വരെ ഉയർന്ന താപനില അനുഭവപ്പെടാം. പർവതപ്രദേശങ്ങളിൽ താപനില 12°C നും 18°C നും ഇടയിൽ ആയിരിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്.
ചില സമയങ്ങളിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അതേസമയം അറേബ്യൻ ഗൾഫിൽ സമുദ്രസ്ഥിതി നേരിയതോ മിതമായതോ ആയിരിക്കുമെന്നും ഒമാൻ കടലിൽ ശാന്തമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ രാത്രിയിലും ശനിയാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുടെ അളവ് വർദ്ധിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് അതിരാവിലെ സമയങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.





