ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-നറുക്കെടുപ്പിൽ ദുബായിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പ്രവാസിയ്ക്ക് 100,000 ദിർഹം സമ്മാനം സ്വന്തമാക്കി
സിരീസ് 282 ലെ 125483 എന്ന ടിക്കറ്റ് നമ്പറിനാണ് ചെന്നൈയിൽ നിന്നുള്ള 40 വയസ്സുള്ള മിന്നലേശ്വരൻ ശക്തി വിനായകം സമ്മാനം നേടിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ദുബായിയെ തന്റെ സ്വന്തം നാടായി കണക്കാക്കുന്ന വിനായകം, കഴിഞ്ഞ നാലോ അഞ്ചോ വർഷമായി, എല്ലാ മാസവും ബിഗ് ടിക്കറ്റുകൾ എടുക്കാറുണ്ട്. അദ്ദേഹം ഒറ്റയ്ക്കെടുത്ത ടിക്കറ്റിനാണ് ഈ സമ്മാനം ലഭിച്ചത്.





