2026 ലെ പുതുവത്സരാഘോഷ വേളയിൽ ദുബായിൽ 2.8 മില്യണിലധികം യാത്രക്കാർ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ചതായി ദുബായിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. അതായത്, കഴിഞ്ഞ വർഷത്തെ 2.5 മില്യണിലധികം യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ 13 ശതമാനത്തിലധികം യാത്രക്കാരുടെ വർദ്ധനവാണുണ്ടായിരിക്കുന്നത്.
ദുബായ് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റിയുമായും ബന്ധപ്പെട്ട അധികാരികളുമായും തന്ത്രപരമായ പങ്കാളികളുമായും നേരിട്ടുള്ള ഏകോപനത്തോടെ, ഗതാഗത മാനേജ്മെന്റും നിയന്ത്രണവും എമിറേറ്റിലുടനീളമുള്ള താൽക്കാലിക റോഡ് അടയ്ക്കലുകളും നടപ്പിലാക്കുന്നതും ഉൾപ്പെടുന്ന ഒരു സംയോജിത ഗതാഗത, പ്രവർത്തന പദ്ധതിയിലൂടെ മാത്രമാണ് സുഗമമായ ഗതാഗതം സാധ്യമായതെന്ന് ആർടിഎ പറഞ്ഞു.





