യുഎഇയിൽ വെള്ളിയാഴ്ച നമസ്കാര സമയത്തിൽ മാറ്റം വരുത്തിയതിന് ശേഷം പബ്ലിക് സ്കൂൾ സമയത്തിൽ ജനുവരി 9 മുതൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതനുസരിച്ച് താഴെ പറയുന്ന പ്രകാരമായിരിക്കും വെള്ളിയാഴ്ചകളിൽ പബ്ലിക് സ്കൂളുകൾ പ്രവർത്തിക്കുക.
കിൻ്റർഗാർട്ടൻ : രാവിലെ 8 മുതൽ 11.30 വരെ
സൈക്കിൾ 1 (രണ്ട് ഷെഡ്യൂളുകൾ)
രാവിലെ 7.10 മുതൽ 10.30 വരെ
രാവിലെ 8 മുതൽ 11.30 വരെ
സൈക്കിൾ 2 & 3
ആൺകുട്ടികൾ: രാവിലെ 7.10 മുതൽ 10.30 വരെ
പെൺകുട്ടികൾ: രാവിലെ 8 മുതൽ 11.30 വരെ
ദുബായിൽ, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ സ്കൂളുകളും ചൈൽഡ് ഹുഡ് സെന്ററുകളും വെള്ളിയാഴ്ചകളിൽ രാവിലെ 11.30 ന് മുമ്പ് സ്കൂൾ സമയം അവസാനിപ്പിക്കണമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ നിർദ്ദേശം 2026 ജനുവരി 9 മുതൽ പ്രാബല്യത്തിൽ വരും.





