പുതുവർഷാഘോഷങ്ങൾക്കിടെ സ്വിറ്റ്സർലൻഡിലെ സ്കീ റിസോർട്ടിലുണ്ടായ വൻ തീപിടിത്തത്തിൽ ദുബായിലെ യുവ ഗോൾഫ് താരം മരിച്ചു. 17 വയസ്സുകാരനായ ഇമ്മാനുവൽ ഗാലെപ്പിനിയാണ് മരിച്ചത്. ദുബായ് കേന്ദ്രമാക്കി ഗോൾഫ് രംഗത്ത് അതിവേഗം വളർന്നുവന്ന പ്രതിഭയായിരുന്നു ഇമ്മാനുവൽ.
ആഘോഷത്തിനിടെ ദുരന്തം സ്വിറ്റ്സർലൻഡിലെ ക്രാൻസ്-മോണ്ടാന റിസോർട്ടിലെ ‘ലെ കോൺസ്റ്റലേഷൻ’ ബാറിൽ ജനുവരി ഒന്നിന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം പുതുവർഷം ആഘോഷിക്കാൻ എത്തിയതായിരുന്നു ഇമ്മാനുവൽ. അപകടത്തിൽ ഏകദേശം 40 പേർ കൊല്ലപ്പെട്ടതായും നൂറിലേറെ പേർക്ക് പരുക്കേറ്റതായും സ്വിസ് അധികൃതർ അറിയിച്ചു






