ഗ്ലോബൽ വില്ലേജ് ആസ്വദിക്കുന്നത് എളുപ്പമാക്കുന്നതിനായി റാഷിദിയ മെട്രോ സ്റ്റേഷനിൽ നിന്നും പുതിയ പുതിയ ബസ് സർവീസുകൾ ആരംഭിച്ചതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ബസ് റൂട്ട് 102 ആണ് അൽ റാഷിദിയ മെട്രോ സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി ബന്ധിപ്പിക്കുന്നത്.
അൽ റാഷിദിയയിൽ നിന്ന് വ്യാഴാഴ്ചകളിലും തിങ്കളാഴ്ചകളിലും രാത്രി 11:45 നും, ഉച്ചയ്ക്ക് 2:45 നും, ഞായർ, വെള്ളി ദിവസങ്ങളിൽ: പുലർച്ചെ 12:45 നും, ഉച്ചയ്ക്ക് 2:45 നും ബസ് സർവീസുകൾ ഉണ്ടാകും.
ഗ്ലോബൽ വില്ലേജിൽ നിന്ന് വ്യാഴാഴ്ചകളിലും തിങ്കളാഴ്ചകളിലും: പുലർച്ചെ 12:30 നും, പുലർച്ചെ 3:30 നും, ഞായർ, വെള്ളി ദിവസങ്ങളിൽ: പുലർച്ചെ 1:30 നും, പുലർച്ചെ 3:30 നും ബസ് സർവീസുകൾ ഉണ്ടാകും.
ഗ്ലോബൽ വില്ലേജ് പരിപാടിയിലുടനീളം സുഗമവും സൗകര്യപ്രദവുമായ യാത്രകൾ ഉറപ്പാക്കുന്നതിനാണ് ഈ സേവനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.





