അവധിദിനങ്ങൾ കഴിയുന്നു : യുഎഇയിലെ വിമാനത്താവളങ്ങളിൽ തിരക്കേറുന്നു

Holidays are over_ Airports and hotels are getting crowded

ക്രിസ്മസ്, പുതുവൽസര ആഘോഷങ്ങൾക്കായി നാട്ടിലേക്ക് മടങ്ങിയവരും സ്‌കൂൾ അവധിയി ൽ മറ്റു രാജ്യങ്ങളിലേക്ക് പോയവരും തിരിച്ചെത്തുന്നതിനാൽ യുഎഇയിലെ വിമാനത്താവളങ്ങളിൽ തിരക്കേറി വരികയാണ്. 2026 ജനുവരി 2 വെള്ളിയാഴ്‌ച മുതൽ ജനുവരി 5 തിങ്കാളാഴ്‌ച വരെയുള്ള ദിവസങ്ങളിലാണ് ഏറ്റവും തിരക്ക് പ്രതീക്ഷിക്കുന്നത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അബൂദാബി അന്താരാഷ്ട്ര വിമാനത്താവളം, ഷാർജ അന്താരാഷ്ട്ര വി മാനത്താവളം, റാസൽഖൈമ വിമാനത്താവളം എന്നിവിടങ്ങളിലെല്ലാം തിരക്ക് വർദ്ധിക്കും. തിരക്ക് വർദ്ധി ക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാർക്ക് എമിറേറ്റ്സ് വിമാനക്കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എമിഗ്രേഷൻ, സുരക്ഷ പരിശോധന എന്നിവിടങ്ങളിൽ നീണ്ട ക്യൂവിന് സാധ്യതയുണ്ട്. യാത്രക്കാർ എമി ഗ്രേഷനിലും ബാഗേജ് ക്ലെയിം സ്ഥലത്തും കൂടുതൽ സമയം കാത്തിരിക്കേണ്ടതായും വന്നേക്കാം. ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ യു.എ.ഇ നിവാസി കൾക്കും GCC പൗരന്മാർക്കും പ്രത്യേക കൗണ്ടറുകൾ തയാറാക്കിയിട്ടുണ്ട്. സായിദ് അന്താരാഷ്ട്ര വി മാനത്താവളത്തിൽ യു.എ.ഇ പൗരന്മാർക്കും താമസക്കാർക്കും ബയോമെട്രിക് ഇമിഗ്രേഷൻ ക്ലിയറൻസ് ഉ പയോഗിച്ച് വേഗത്തിലുള്ള പ്രവേശനത്തിന് സാധിക്കും.

യാത്രക്കാർ പാസ്പോർട്ടുകൾ, വിസകൾ, എമിറേറ്റ്സ് ഐ.ഡി വിശദാംശങ്ങൾ എന്നിവ സാധുതയുള്ളതാ ണെന്നും എമിഗ്രേഷൻ കൗണ്ടറുകളിലെ കാലതാമസം ഒഴിവാക്കാൻ എളുപ്പത്തിൽ ലഭ്യമാകുന്നതാണെന്നും ഉറപ്പാക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. കുടുംബങ്ങളുമായോ വലിയ ഗ്രൂപ്പുകളുമായോ യാത്ര ചെയ്യുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരും. വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള റോഡുകളിൽ പതിവിലും കൂടുതൽ തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാന ത്താവളത്തിൽനിന്ന് താമസസ്ഥലത്തേക്ക് മടങ്ങാൻ യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്യുകയോ സാധ്യമാ കുന്നിടത്തെല്ലാം പൊതുഗതാഗതം ഉപയോഗിക്കുകയോ ചെയ്യണമെന്നും നിർദേശമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!