യുഎഇയിലെ വടക്കൻ മേഖലയിൽ ഇന്ന് ജനുവരി 5 തിങ്കളാഴ്ച നേരിയ മഴ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
തിങ്കളാഴ്ച മുതൽ ജനുവരി 8 വരെ രാജ്യവ്യാപകമായി അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ഇത് വിവിധ പ്രദേശങ്ങളെ ബാധിക്കുമെന്നും കാലാവസ്ഥാ അതോറിറ്റി താമസക്കാർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൊത്തത്തിൽ, ആകാശം ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കും, അതേസമയം ചില കിഴക്കൻ, വടക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ രൂപപ്പെടും. പ്രത്യേകിച്ച് പടിഞ്ഞാറോട്ട് താപനില കുറയുമെന്ന് NCM അറിയിച്ചു. അബുദാബിയിൽ കുറഞ്ഞ താപനില 16°C ഉം ദുബായിൽ 18°C ഉം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചില ഉൾപ്രദേശങ്ങളിലും പടിഞ്ഞാറൻ തീരദേശ പ്രദേശങ്ങളിലും ഇന്ന് രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഹ്യുമിഡിറ്റി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. വടക്ക് പടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെ വീശുന്ന കാറ്റ് 10-25 വേഗതയിൽ വീശുകയും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ എത്തുകയും ചെയ്യും.






