അബുദാബിയിലെ മുസഫ പ്രദേശത്തെ താമസക്കാരും സന്ദർശകരും പൊതു പാർക്കിംഗിന് പണം നൽകേണ്ടിവരും. പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനം അധികൃതർ നടപ്പിലാക്കും.
അബുദാബിയിലെ ഏറ്റവും തിരക്കേറിയ വ്യാവസായിക മേഖലകളിലൊന്നായ മുസഫയിലെ തിരക്ക് കുറയ്ക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമായി ജനുവരി 12 മുതൽ പണമടച്ചുള്ള പാർക്കിംഗ് സംവിധാനത്തിന്റെ ആദ്യ ഘട്ടം സജീവമാക്കുമെന്ന് ക്യു മൊബിലിറ്റി അറിയിച്ചു.
M1, M2, M3, M4, M24 എന്നീ സെക്ടറുകളിൽ 4,680 പാർക്കിംഗ് സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന വിധത്തിൽ പണമടച്ചുള്ള പാർക്കിംഗ് സംവിധാനം നിലവിൽ വരും. ഇതിൽ ഭിന്നശേഷിക്കാർക്കായുള്ള നിയുക്ത ബേകളും ഉൾപ്പെടുന്നു. സ്റ്റാൻഡേർഡ് പാർക്കിംഗ് ഫീസ് മണിക്കൂറിന് 2 ദിർഹമാണ്. ഡാർബ്, ടാം ആപ്ലിക്കേഷനുകൾ, എസ്എംഎസ്, ഓൺ-സൈറ്റ് പേയ്‌മെന്റ് മെഷീനുകൾ തുടങ്ങിയ ഡിജിറ്റൽ ചാനലുകൾ വഴി പണമടയ്ക്കാം.






