ദുബായിൽ നാല് പുതിയ ബസ് റൂട്ടുകൾ കൂടി വരുന്നു : 70 ലധികം റൂട്ടുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആർടിഎ

Four new bus routes coming to Dubai_ RTA announces changes to 7 million routes

ദുബായിൽ ജനുവരി 9 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ കൂടി കൂട്ടിച്ചേർക്കുകയും 70 ലധികം മറ്റ് റൂട്ടുകൾ നവീകരിക്കുകയും ചെയ്യാൻ തീരുമാനിച്ചതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

തിരക്കേറിയ യാത്രാ സമയങ്ങളിൽ നെറ്റ്‌വർക്ക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. അൽ സത്‌വ, ജുമൈറ 3, അൽ വാസൽ എന്നിവയ്‌ക്കിടയിൽ സർവീസ് നടത്തുന്ന നിലവിലുള്ള സർവീസുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പുതിയ 4 റൂട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പുതിയതായി ആരംഭിക്കുന്ന 4 റൂട്ടുകൾ

Route 88A: സത്വ ബസ് സ്‌റ്റേഷനിൽ നിന്ന് ജുമൈറ 3 ലേക്ക് (രാവിലെ).
Route 88B: ജുമൈറ 3 യിൽ നിന്ന് സത്വ ബസ് സ്‌റ്റേഷനിലേക്ക് (വൈകീട്ട് ).
Route 93A: സത്വ ബസ് സ്‌റ്റേഷനിൽ നിന്ന് അൽ വസലിലേക്ക് (വൈകീട്ട് ).
Route 93B: അൽ വസലിൽ നിന്ന് സത്വ ബസ് സ്‌റ്റേഷനിലേക്ക് (വൈകീട്ട് ).

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!