ലോകത്തെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തിയായികൊണ്ടൊരിക്കുന്ന ദുബായിലെ ജുമൈറ ബീച്ച് അടുത്ത മാസം 2026 ഫെബ്രുവരി ആദ്യം ബീച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക്കുമെന്ന് അധികൃതർ അറിയിച്ചു.
ജുമൈറ ബീച്ച് 1 വികസന പദ്ധതിയുടെ 95 ശതമാനം ജോലികളും ഇതിനകം പൂർത്തിയായിട്ടുണ്ട്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം കഴിഞ്ഞ ദിവസം പദ്ധതി പ്രദേശം സന്ദർശിച്ച് പുരോഗതി വിലയിരുത്തിയിരുന്നു.





