നെസ്‌ലെ നിർമ്മിക്കുന്ന ചില കുട്ടികളുടെ ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ നിന്നും തിരിച്ചെടുക്കുന്നതായി യുഎഇ

കുട്ടികളിൽ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായേക്കാവുന്ന വിഷവസ്തു ഉൾപ്പെടുന്ന മലിനീകരണ സാധ്യത തിരിച്ചറിഞ്ഞ ശേഷം എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (EDE), നെസ്‌ലെയുമായി ഏകോപിപ്പിച്ച്, പരിമിതമായ എണ്ണം കുട്ടികളുടെ ഫോർമുല ഉൽപ്പന്നങ്ങളുടെ “സ്വമേധയാ മുൻകരുതൽ തിരിച്ചുവിളിക്കൽ”ഇന്നലെ ബുധനാഴ്ച്ച പ്രഖ്യാപിച്ചു.

NAN Comfort 1, NAN OPTIPRO 1, NAN SUPREME PRO 1, 2, 3, S-26 Ultima 1, 2, 3, Alfamino എന്നിവ ഉൾപ്പെടുന്ന ഉത്പന്നങ്ങൾ ആണ് യു എ ഇ മാർക്കറ്റുകളിൽ നിന്ന് തിരിച്ചെടുക്കുന്നത്.

ഉൽപ്പാദനത്തിൽ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളിൽ ഒന്നിൽ ബാസിലസ് സെറിയസ് ബാക്ടീരിയയുടെ അംശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്  ഉപഭോക്തൃ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ ഈ നടപടിയെടുക്കാൻ പ്രേരിപ്പിച്ചതെന്ന്, EDE അറിയിച്ചു.

ശിശുക്കളിൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾക്ക് കാരണമായേക്കാവുന്ന വിഷവസ്തു ഉൾപ്പെടുന്ന മലിനീകരണ സാധ്യത തിരിച്ചറിഞ്ഞതിന് ശേഷം  ആഗോളതലത്തിൽ ഈ ഉത്പന്നങ്ങൾ തിരിച്ചെടുക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!