എ.കെ.യുടെ മൂന്നര പതിറ്റാണ്ട് നീളുന്ന പ്രവാസ ജീവിതം: നാട്ടുകാരും സുഹൃത്തുക്കളും അനുമോദന യോഗം സംഘടിപ്പിക്കുന്നു

A.K. Abdurahman is honored.

ദുബായ്: മൂന്നര പതിറ്റാണ്ട് കാലത്തെ നിസ്വാർത്ഥമായ പ്രവാസ ജീവിതത്തിലൂടെയും മൂല്യാധിഷ്ഠിതമായ ബിസിനസ് ശൈലിയിലൂടെയും ദുബായിലെ മലയാളി സമൂഹത്തിന് മാതൃകയായ പ്രമുഖ പ്രവാസി വ്യവസായി എ.കെ. അബ്ദുറഹ്മാനെ (എ.കെ.) ആദരിക്കുന്നു.

കോഴിക്കോട് ജില്ലയിലെ തുറയൂർ പഞ്ചായത്ത് പയ്യോളി അങ്ങാടി സ്വദേശിയായ അദ്ദേഹം, കഴിഞ്ഞ 35 വർഷമായി ദുബായിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, കാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യമാണ്.’എ.കെ – എ ലൈഫ് ബിൽറ്റ് ഓൺ വാല്യൂസ്’ (A Life Built on Values) എന്ന പ്രമേയത്തിൽ ജനുവരി 11-ന് വൈകുന്നേരം 6 മണിക്ക് ദുബായ് അൽ തവാറിലെ ഹാംപ്ടൺ ഹൈറ്റ്‌സ് ഇന്റർനാഷണൽ സ്കൂളിൽ വെച്ചാണ് വിപുലമായ അനുമോദന ചടങ്ങ് സംഘടിപ്പിക്കുന്നത്. നാട്ടുകാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്നാണ് ഈ ആദരവ് ഒരുക്കുന്നത്.

പയ്യോളി അങ്ങാടിയിൽ നിന്ന് പ്രവാസ ലോകത്തെത്തി ബിസിനസ് രംഗത്ത് തനതായ മുദ്ര പതിപ്പിച്ച എ.കെ., വിനയവും മാനുഷിക പരിഗണനയുമാണ് തന്റെ വളർച്ചയുടെ മൂലക്കല്ലുകളായി കണ്ടത്. ദുബായിലെ ഏറ്റവും പ്രശസ്തമായ ഭക്ഷണശാലകളിൽ ഒന്നായ അൽ ഇജാസ കഫ്റ്റീരിയയുടെ (Al Ijaza Cafeteria) ഉടമയായ അദ്ദേഹം, ലാഭത്തിനപ്പുറം സേവനത്തിന് മുൻഗണന നൽകുന്ന വ്യക്തിത്വമാണ്.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരിക്കൽ അൽ ഇജാസ കഫ്റ്റീരിയ സന്ദർശിക്കുകയും അവിടുത്തെ വിഭവങ്ങളെ പ്രശംസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതോടെ ജുമൈറയിലെയും ഉം സുഖീമിലെയും ഈ ഔട്ട്‌ലെറ്റുകൾ ലോകമെമ്പാടുമുള്ള സഞ്ചാരികൾക്കും പ്രവാസികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമായി മാറി.

ബിസിനസ് വിജയങ്ങൾക്കിടയിലും സഹജീവികളെ സഹായിക്കുന്നതിലും പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും അദ്ദേഹം എന്നും മുൻപന്തിയിലുണ്ട്. നിസ്വാർത്ഥമായ അദ്ദേഹത്തിന്റെ സാമൂഹിക സേവനങ്ങളെയും ധാർമ്മികമായ ബിസിനസ് നേതൃത്വത്തെയും ആദരിക്കാൻ സംഘടിപ്പിക്കുന്ന ഈ സംഗമത്തിലേക്ക് എല്ലാ സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!