അബുദാബി ഷഹാമയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബദുൽ ലത്തീഫിൻ്റെ അഞ്ചാമത്തെ മകൾ ഇസ്സ ലത്തീഫ് (10) ആശുപത്രി വിട്ടു.
പെൺകുട്ടി പരിക്കുകളിൽനിന്ന് സുഖം പ്രാപിച്ചതായും ഇപ്പോൾ അബുദാബിയിലെ ഒരു ബന്ധുവിനൊപ്പം താമസിക്കുന്നതായും സാമൂഹിക പ്രവർത്തകർ അറിയിച്ചു. കുട്ടികളുടെ മാതാവ് വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാന ഇപ്പോഴും ചികിത്സയിലാണ്. ലത്തീഫ് പരിക്കുകൾ ഭേദപ്പെട്ട് ഡിസ്‌ചാർജായെങ്കിലും ഭാര്യയുടെ അരികിൽതന്നെയാണ്. ഇവരുടെ മറ്റു നാലുമക്കളെയും കഴിഞ്ഞ ചൊവ്വാഴ്‌ച ദുബായ് സോനാപൂരിൽ കബറടക്കിയിരുന്നു.






