യുഎഇയിൽ ഇന്ന് 2026 ജനുവരി 11 ഞായറാഴ്ച പൊതുവെ സ്ഥിരതയുള്ളതും എന്നാൽ ഇടക്ക് മാറാവുന്നതുമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു, ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ആഴ്ചയുടെ അവസാനത്തിൽ ക്രമേണ തണുത്തതും കാറ്റുള്ളതുമായ കാലാവസ്ഥയിലേക്ക് മാറുമെന്നും അറിയിച്ചു. കിഴക്ക് നിന്ന് വ്യാപിച്ചുകിടക്കുന്ന ദുർബലമായ ഉപരിതല ന്യൂനമർദ്ദ സംവിധാനവും പടിഞ്ഞാറ് നിന്ന് മുന്നേറുന്ന ഉയർന്ന മർദ്ദ സംവിധാനവും കാലാവസ്ഥയെ സ്വാധീനിച്ചേക്കും.
ഇന്ന് ഞായറാഴ്ച, ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ചില കിഴക്കൻ, വടക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ രൂപം കൊള്ളും. പകൽ സമയത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്, പ്രത്യേകിച്ച് ഈ പ്രദേശങ്ങളിൽ. തീരദേശ, ഉൾപ്രദേശങ്ങളിൽ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർദ്ധിക്കും, ഇത് മൂടൽമഞ്ഞുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.






