വെനസ്വേലയ്ക്ക് മേലുള്ള കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ ‘ആക്ടിങ് പ്രസിഡന്റ്’ എന്ന് സ്വയം വിശേഷിപ്പിച്ച് ട്രംപ്.

Trump announces himself as acting president of Venezuela, publishes photo

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ ‘ആക്ടിങ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ച് സ്വന്തം ചിത്രം പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് വിക്കിപീഡിയ പേജിന് സമാനമായി എഡിറ്റ് ചെയ്ത ചിത്രം ട്രംപ് പങ്കുവെച്ചത്. 2026 ജനുവരി മുതല്‍ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് എന്നാണ് ചിത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. അമേരിക്കയുടെ 45ാമത്തെയും 47ാമത്തെയും പ്രസിഡന്റ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

വെനസ്വേലയുടെ ദൈനംദിന ഭരണത്തിന് അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ യോഗ്യതയുള്ള ഒരു നേതാവിനെ കണ്ടെത്തും വരെ വെനസ്വേല അമേരിക്ക ഭരിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. അതിനിടെയാണ് വെനസ്വേലയുടെ ആക്ടിംങ് പ്രസിഡന്റായി സ്വയം അവരോധിച്ചുകൊണ്ടുള്ള ട്രംപിന്റെ പോസ്റ്റ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!