ദുബായ്: സൈബർ കുറ്റവാളികൾക്ക് ഒറ്റ വോയ്‌സ് കോളിലൂടെ സ്മാർട്ട്‌ഫോണുകൾ ചോർത്താൻ അനുവദിക്കുന്ന “സീറോ-ഡേ” വാട്ട്‌സ്ആപ്പ് സുരക്ഷാ ലംഘനത്തെക്കുറിച്ച് എമിറേറ്റ്‌സ് എൻബിഡി ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
ഈ സൈബർ അറ്റാക്ക് സാധാരണ ഫിഷിംഗ് തട്ടിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, അജ്ഞാത നമ്പറിൽ നിന്നുള്ള ഒരൊറ്റ കോൾ അറ്റൻഡ് ചെയ്യുന്നത് വഴി സ്മാർട്ട്‌ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം. ഇത്തരം ഹാക്കിങ്ങിലൂടെ ആക്രമണകാരികൾക്ക് വ്യക്തിഗത ഫോട്ടോകൾ, സ്വകാര്യ സംഭാഷണങ്ങൾ, സെൻസിറ്റീവ് അക്കൗണ്ട് ഡാറ്റ എന്നിവയിലേക്ക് ആക്‌സസ് ലഭിച്ചേക്കാം.
ഇത്തരം അജ്ഞാതമെന്ന് തോന്നുന്ന നമ്പറിൽ നിന്നും വരുന്ന കോളുകൾ എടുക്കരുതെന്നും സന്ദേശങ്ങളിലൂടെയോ ഫോൺ കോളുകളിലൂടെയോ ഒരിക്കലും വ്യക്തിഗത വിവരങ്ങൾ, പാസ്‌വേഡുകൾ, പ്രാമാണീകരണ കോഡുകൾ എന്നിവ ആവശ്യപ്പെടില്ലെന്നും ബാങ്ക് ആവർത്തിച്ചു ഉപഭോക്താക്കളോട് പറഞ്ഞു.





