2026 ജനുവരി 15 മുതൽ 26 ദിവസം യുഎഇയിൽ തണുപ്പുള്ള ദിവസങ്ങൾ ആയിരിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാനും അറബ് യൂ നിയൻ ഫോർ സ്പേസ് ആൻഡ് അസ്ട്രോണമി സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പ്രവചിച്ചിട്ടുണ്ട്.
രാജ്യത്ത് 26 ദിവസം നല്ല തണുത്ത കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ശൈത്യകാലത്തെ ഏറ്റവും തണുപ്പുള്ള ദിവസങ്ങൾ സാധാരണയായി ജനുവരി 15ന് ആരംഭി ച്ച് എട്ട് ദിവസം നീളുന്നതാണെന്ന് ഈ ഘട്ടം ഗൾഫിൽ പ്രാദേശികമായി ‘ബർദ് അൽ അസിറാഖ് അല്ലെങ്കിൽ ‘ബർദ് അൽ ബതീൻ’ എ ന്നാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലുമായിരിക്കും ഈ കാലയളവിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുക. ഫെബ്രുവരി ഒന്നുമുതൽ 12വരെ മറ്റൊരു ‘ദുർ അൽ ഥമാനീൻ’ എന്ന തണുത്തദിനങ്ങളും പ്രവചിക്കുന്നുണ്ട്. ഇതെല്ലാം ചേർന്ന് ഫെബ്രുവരി പകുതിവരെ നല്ല തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കാമെന്നാണ് വിദഗ്‌ധർ പറയുന്നത്.
ജനുവരി 12നും 25നും ഇടയിലാണ് സാധാരണ ഏറ്റവും കുറഞ്ഞ താപനില രാജ്യത്ത് രേഖപ്പെടുത്തുന്നത്






