ദുബായ് ലാൻഡിലെ അർജാനിലുള്ള സെൻട്രൽ പാർക്കിന് സമീപമുള്ള വീടിനടുത്ത് നടക്കാൻ പോയ 34 ആഴ്ച ഗർഭിണിയായ യുവതിയെ ഒരു കാർ ഇടിച്ചതിനെ ത്തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഒരു കാർ തെറ്റായ വശത്ത് നിന്ന് ഒരു വൺവേ സ്ട്രീറ്റിൽ പ്രവേശിച്ചു, പെട്ടെന്ന് പിന്നോട്ട് മാറി, വേഗത്തിൽ വന്ന് ഇന്ത്യൻ മാധ്യമ പ്രവർത്തകയായ ആസ്ത കൻവാർ (30 ) എന്ന യുവതിയെ ഇടിക്കുകയായിരുന്നു. ഭർത്താവായ ഓജസ്വി ഗൗതമുമായി നടക്കാനിറങ്ങിയതായിരുന്നു ആസ്ത. ജനുവരി 7 ബുധനാഴ്ച രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്.
34 ആഴ്ച ഗർഭിണിയായ ആസ്ത പരിക്കുകളിൽ നിന്ന് പെട്ടെന്ന് കരകയറാൻ പ്രയാസമാണെന്നും എന്നാൽ ഡോക്ടർമാർക്ക് അവരുടെ ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ കഴിഞ്ഞുവെന്ന് ഭർത്താവ് പറഞ്ഞു. ആസ്ത കൻവാർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. സംഭവം വളരെ പെട്ടെന്നാണ് സംഭവിച്ചുവെന്നും വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ തനിക്ക് ഓർമ്മയില്ലെന്നും, അത് ഒരു സെഡാൻ ആണെന്ന് തോന്നുന്നുണ്ടെന്നും ഓജസ്വി പറഞ്ഞു.
പോലീസും ആംബുലൻസ് ജീവനക്കാരും മിനിറ്റുകൾക്കുള്ളിൽ എത്തി അടിയന്തര ചികിത്സ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാലും ഞങ്ങൾ രണ്ടുപേരും രക്ഷപ്പെട്ടത് ഒരു അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ദുബായ് പോലീസ് കേസ് അന്വേഷിക്കുന്നുണ്ടെന്നും അപകടത്തിൽപ്പെട്ട ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കുടുംബം പറഞ്ഞു.
യുഎഇ നിയമപ്രകാരം, ഒരു അപകടം ഉണ്ടാക്കിയ ശേഷം അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നത് ഒരു ക്രിമിനൽ കുറ്റമാണ്, ഇത് തടവ്, കനത്ത പിഴ, ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യൽ എന്നിവയ്ക്ക് കാരണമാകും.






