ദുബായിൽ 45 ദിവസമായികാണാതായ വളർത്തുപൂച്ചയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 3,000 ദിർഹം പാരിതോഷികം പ്രഖ്യാപിച്ച് ദുബായിലെ പ്രവാസി അധ്യാപകർ.
‘ലാൻഡോ’ എന്ന് പേരുള്ള, വെള്ളയും ഓറഞ്ചും കലർന്ന നിറമുള്ള അറേബ്യൻ മൗ (Arabian Mau) ഇനത്തിൽപ്പെട്ട പൂച്ചയെയാണ് കാണാതായത്. നവംബർ 29 മുതൽ ദുബായ് ലാൻഡ് റെസിഡൻസ് കോംപ്ലക്സിൽ (DLRC) നിന്നാണ് കാണാതായത്.
പൂച്ചയെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്കോ സുരക്ഷിതമായി എത്തിക്കുന്നവർക്കോ 3,000 ദിർഹം നൽകുമെന്ന് അധ്യാപകർ അറിയിച്ചു. ഈ പൂച്ചയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ +971 56 905 8976 അല്ലെങ്കിൽ +971 58 578 4768 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്




