ലുലു ഗ്രൂപ്പ് ലോജിസ്റ്റിക്സ് മാനേജർ ദുബായിൽ നിര്യാതനായി

Lulu Group Logistics Manager stranded in Dubai

ദുബായ്: കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയും അൽ തയ്യിബ് ഇൻ്റർനാഷണലിൽ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്സ് മാനേജറുമായ ജോജോ ജേക്കബ് (53) ദുബായിൽ നിര്യാതനായി. തിങ്കളാഴ്ച രാവിലെ മുഹൈസിന ലുലു വില്ലേജിലെ താമസ സ്ഥലത്ത് നിന്ന് ഓഫീസിലേക്ക് പോകാൻ കമ്പനി വാഹനം കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ അൽ നഹ്ദ എൻ. എം. സി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് മരണകാരണം എന്ന് ഡോക്ടർമാർ അറിയിച്ചു.

26 വർഷമായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്ത് വരികയായിരുന്ന ജോജോ എം.ജി സർവകലാശാലയുടെയും ബി.എസ്.എഫിൻ്റെയും, കെ.ടി.സി.യുടെയും വോളിബോൾ താരവുമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം വ്യാഴാഴ്ച 2 മണിക്ക് രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫെറോന പള്ളിയിൽ.

രാമപുരം പുത്തൻ പുരക്കൽ പരേതരായ ചാക്കോയുടെയും മരിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: നടുവറ്റം തക്കുറ്റിമ്യാലിൽ ജെയിൻ. മക്കൾ: ക്രിസിൻ മരിയ (ആസ്ത്രേലിയ), കാതറിൻ മരിയ, ക്രിസ്റ്റോ ജേക്കബ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!