അബുദാബിയിൽ വ്യാജ ആഡംബര വാച്ചുകൾ ഓൺലൈനിലൂടെ വിറ്റയാൾക്ക് അൽ ഐൻ കോടതി 10,000 ദിർഹം പിഴ ചുമത്തി.
സോഷ്യൽ മീഡിയയിൽ രണ്ട് ഉയർന്ന നിലവാരമുള്ള വാച്ചുകൾ വിൽപ്പനയ്ക്ക് വാഗ്ദാനം ചെയ്യുന്ന ഒരു പരസ്യം കണ്ടതിനെത്തുടർന്ന് ഒരാൾ വിൽപ്പനക്കാരനെ ബന്ധപ്പെട്ടതിനുശേഷം വാച്ചിനായുള്ള പണം വിൽപ്പനക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയുമായിരുന്നു. വാച്ചുകൾ ലഭിച്ചതിനുശേഷമാണ് അവ വ്യാജമാണെന്ന് വാങ്ങുന്നയാൾ കണ്ടെത്തിയത്.
തുടർന്ന് താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായതിനെത്തുടർന്ന് ഒരു കേസ് ഫയൽ ചെയ്യുകയായിരുന്നു. തുടർന്ന് അൽ ഐൻ സിവിൽ, കൊമേഴ്സ്യൽ, അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് വാച്ച് വാങ്ങിയ ആൾക്ക് അക്കൗണ്ടിലേക്ക് അയച്ച പണമായ 129,000 ദിർഹവും കൂടാതെ 10,000 ദിർഹം കൂടി നൽകാനും
വിധി പുറപ്പെടുവിച്ചത്.





