ഹിജ്റ 1447 ലെ ഇസ്ലാമിക മാസമായ റജബ് തിങ്കളാഴ്ച (ജനുവരി 19) അവസാനിക്കുമെന്ന് യുഎഇ ഫത്വ കൗൺസിൽ ഇന്ന് ഞായറാഴ്ച അറിയിച്ചു.
രാജ്യത്തെ പ്രത്യേക ജ്യോതിശാസ്ത്ര അധികാരികളുമായി ഏകോപിപ്പിച്ച് ചന്ദ്രക്കലയെക്കുറിച്ചുള്ള ശാസ്ത്രീയ ഡാറ്റ അവലോകനം ചെയ്ത ശേഷമാണ് ഈ പ്രഖ്യാപനം.അതായത്, ജനുവരി 20 ചൊവ്വാഴ്ച ഹിജ്റ 1447 ശഅ്ബാൻ മാസത്തിന്റെ ആദ്യ ദിവസമായി ആചരിക്കും. പുണ്യമാസമായ റമദാനിന് മുമ്പുള്ള മാസമാണ് ശഅ്ബാൻ.
ശഅ്ബാൻ 29-ാം ദിവസം, റമദാൻ ഔദ്യോഗികമായി എപ്പോൾ ആരംഭിക്കുമെന്ന് നിർണ്ണയിക്കാൻ ഔദ്യോഗിക ചന്ദ്രക്കല സമിതികൾ യോഗം ചേരും. ഈ ദിവസം ചന്ദ്രനെ കാണുന്നപക്ഷം, വിശുദ്ധ റമദാൻ മാസം ആരംഭിക്കുന്നത് അടുത്ത ദിവസമായിരിക്കും.






