ദുബായ്: യുഎഇയിലുടനീളമുള്ള കാലാവസ്ഥ ആഴ്ചയുടെ മധ്യം വരെ അസ്ഥിരമായി തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. പലയിടങ്ങളിലായി , നേരിയ മഴ, ശക്തിപ്പെടുന്ന കാറ്റ്, കടൽ പ്രക്ഷുബ്ധത എന്നിവ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് തീരദേശ, വടക്കൻ പ്രദേശങ്ങളിൽ, നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
നാളെ ചൊവ്വാഴ്ചയും സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് തീരദേശ, വടക്കൻ പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും, രാവിലെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ചില ഉൾനാടൻ പ്രദേശങ്ങളിൽ രാത്രിയിലും ബുധനാഴ്ച രാവിലെയും ഈർപ്പം വർദ്ധിക്കാൻ സാധ്യതയുണ്ട്.





