2025ൽ പത്ത് ലക്ഷത്തിലധികം യാത്രക്കാരെ റാസൽഖൈമ വിമാനത്താവളം സ്വാഗതം ചെയ്തിട്ടുണ്ട്. റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ സർവകാല നേട്ടമാണിത്.2025ൽ 10,00,303 യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ വന്ന് പോയത്.
മുൻ വർഷത്തെ അപേക്ഷിച്ച് 51% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വിമാന സർവീസുകളുടെ എണ്ണം 37% വർദ്ധിച്ചു. റാസൽഖൈയിൽ നിന്നുള്ള രാജ്യാന്തര സെക്ടറുകളുടെ എണ്ണവും 16 ആയി ഉയർന്നിട്ടുണ്ട്. ഇന്ത്യ, പാക്കിസ്ഥാൻ സൗദി, റഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതൽ സർവീസുകൾ ആരംഭിച്ചത്. കോഴിക്കോട്ടേക്കും ഇവിടെ നിന്ന് വിമാന സർവീസുകളുണ്ട്.






