യുഎഇ പ്രസിഡന്റ് ഇന്ത്യയിലെത്തി : എന്റെ സഹോദരനെ സ്വാഗതം ചെയ്‌തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Prime Minister Narendra Modi: Welcome my brother

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള ചരിത്രപരമായ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഉച്ചയ്ക്ക് ന്യൂഡൽഹിയിൽ വിമാനമിറങ്ങി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്വീകരിച്ചു.

എന്റെ സഹോദരൻ, യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വാഗതം ചെയ്യാൻ വിമാനത്താവളത്തിൽ പോയി. അദ്ദേഹത്തിന്റെ സന്ദർശനം ശക്തമായ ഇന്ത്യ-യുഎഇ സൗഹൃദത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.  ചർച്ചകൾക്കായി കാത്തിരിക്കുന്നു,” മോദി എക്‌സിൽ കുറിച്ചു.

യുഎഇ പ്രസിഡന്റിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹി വിമാനതാവളത്തിൽ നേരിട്ടെത്തുകയായിരുന്നു. ഇരുവരും ആലിംഗനം ചെയ്യുകയും ദൃഢമായ ഹസ്തദാനം നൽകുകയും ഊഷ്മളമായ ബന്ധം പങ്കിടുകയും ചെയ്തു. വിമാനത്താവളത്തിൽ റെഡ് കാർപെറ്റ് സ്വീകരണത്തിനുശേഷം, മീറ്റിംഗ് വേദിയിലേക്ക് പോകുന്ന വഴി ഇരുവരും കൈകൾ കോർത്ത് പിടിച്ചിരിക്കുന്ന ചിത്രവും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പങ്ക് വെച്ചിട്ടുണ്ട്.

2024 സെപ്റ്റംബറിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിച്ചതും കഴിഞ്ഞ വർഷം ഏപ്രിലിൽ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യ സന്ദർശിച്ചതും ഉൾപ്പെടെയുള്ള ഉന്നതതല വിനിമയങ്ങൾ സൃഷ്ടിച്ച ശക്തമായ ചലനാത്മകതയെ അടിസ്ഥാനമാക്കിയാണ് യുഎഇ പ്രസിഡന്റിന്റെ ഈ സന്ദർശനം.

ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധവും സമഗ്രമായ തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തവും പ്രതിഫലിപ്പിക്കുന്ന ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ നേതാക്കൾ ഇന്ന് ചർച്ച ചെയ്യും.

കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലേക്കുള്ള അഞ്ചാമത്തെ ഔദ്യോഗിക സന്ദർശനമാണിത്.പ്രസിഡന്റായതിന് ശേഷമുള്ള ഷെയ്ഖ് മുഹമ്മദിന്റെ ഇന്ത്യയിലേക്കുള്ള മൂന്നാമത്തെ ഔദ്യോഗിക സന്ദർശനവുമാണിത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!